നിങ്ങൾ ഒരു ബിസിനസ് നടത്തുന്നുണ്ടോ ? ബിസിനസിന് നിങ്ങൾ ഫണ്ട് അന്വേഷിക്കുന്നുവെങ്കിൽ, ഇതാ ഒരു സുവർണാവസരം.
അഥവാ, നിങ്ങൾക്ക് പുതിയ ഒരു ബിസിനസ് തുടങ്ങാൻ താല്പര്യമുണ്ടോ ?
ബിസിനസിന് നിങ്ങൾ ഫണ്ട് അന്വേഷിക്കുന്നുവെങ്കിൽ, ഇതാ ഒരു സുവർണാവസരം.
നിരവധി ഫണ്ടിംഗ് സ്രോതസുകളെ ഒരുമിച്ചു കാണുവാനും നിങ്ങളുടെ ബിസിനസ് ആശയം പരിചയപ്പെടുത്തി ഫണ്ടിംഗ് നേടുവാനും ഒരു സന്ദർഭം.
ജനുവരി 20നു സെന്റ്. ആൽബർട്സ് കോളേജിൽ നടക്കുന്ന 'റൈസ് മെഗാ ഫണ്ടിംഗ് സമ്മിറ്റിലേക്കു സ്വാഗതം.
സർക്കാർ ഏജൻസികൾ, ഗവൺമെന്റ് സ്കീമുകൾ, ബാങ്കുകൾ, എൻ.ബി.എഫ്.സികൾ, മൈക്രോ ഫിനാൻസ് കമ്പനികൾ, പ്രൈവറ്റ് ഇൻവെസ്റ്റ്മെന്റ് ഗ്രൂപ്പുകൾ, സ്വകാര്യ നിക്ഷേപകർ, സീഡ് ഫണ്ടുകൾ, വെഞ്ചൂർ ക്യാപിറ്റൽ ഫണ്ടുകൾ എന്നിങ്ങനെ ലഭ്യമായ മുഴുവൻ ഫണ്ടിംഗ് സ്രോതസുകളും പങ്കെടുക്കുന്നു.
100ഓളം നിക്ഷേപക സ്ഥാപനങ്ങളും വ്യക്തികളുമാണ് ഇത്തരത്തിൽ ഫണ്ടിംഗ് സമ്മിറ്റിലുണ്ടാവുക.
നിക്ഷേപം, ജാമ്യമില്ലാത്ത വായ്പ, ജാമ്യത്തോട് കൂടിയ വായ്പ എന്നീ വിഭാഗങ്ങളിൽ ഫണ്ട് ലഭിക്കുവാൻ അവസരമുണ്ട്.
കമ്പനി രജിസ്ട്രേഷൻ, പേറ്റന്റ്/ട്രേഡ്മാർക് രജിസ്‌ട്രേഷൻ, പ്രൊജക്റ്റ് ഡിസൈനിങ് ഉൾപ്പെടെയുള്ള സേവനങ്ങൾ നൽകുന്ന ഏജൻസികളും പങ്കെടുക്കുന്നു.
വെഞ്ചൂർ കാപിറ്റൽ, ഇൻസ്റ്റിട്യൂഷനൽ ഫണ്ടിംഗ് രംഗത്തുള്ള പ്രമുഖരെ നേരിട്ട് കാണുവാനും വിദഗ്ദ്ധർ നയിക്കുന്ന ഇവൻറ് സെഷനുകളിൽ പങ്കെടുക്കുവാനുമുള്ള അവസരം ‘റൈസ്-2018’ നൽകുന്നു.
മികച്ച ഫണ്ടിംഗ് നേടി, നല്ല പ്രകടനം കാഴ്ചവെക്കുന്ന സ്ഥാപനങ്ങളെ പരിചയപ്പെടാനും, സംരംഭകർക്ക് വേണ്ടിയുള്ള പുതിയ കോർപ്പറേറ്റ് പദ്ധതികളെക്കുറിച് മനസ്സിലാക്കുവാനുമുള്ള അവസരവും ഈ സമ്മിറ്റിൽ ഒരുക്കിയിട്ടുണ്ട്.
പങ്കെടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ ഡിസംബർ 31 വരെ മാത്രം.
രജിസ്ട്രേഷനും, വിശദ വിവരങ്ങൾക്കും www.rise.livenewage.com സന്ദർശിക്കുക. 9745200490 / 9074033561 എന്നീ നമ്പറുകളിലും വിളിക്കാം.
Comments
Post a Comment